എൽ പി ജനറൽ വിഭാഗത്തിൽ എ എൽ പി എസ് പാലൂർ 44 പോയിന്റോടെ ഒന്നാം സ്ഥാനവും പി എച്ച് എസ് എസ് പെരിന്തൽമണ്ണ 41 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എം എൽ പി എസ് തൂത 39 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി ......യു പി ജനറൽ വിഭാഗത്തിൽ എ യു പി എസ് ആനമങ്ങാട് ഒന്നാം സ്ഥാനവും എ എം യു പി എസ് ചേലക്കാട് രണ്ടാം സ്ഥാനവും പി എച് എസ് എസ് പെരിന്തൽമണ്ണ, എ എം യു പി എസ് എരവിമംഗലം എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി...... ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ജി എച്ച് എസ് എസ് ആനമങ്ങാട് 134 പോയിന്റോടെ ഒന്നാം സ്ഥാനവും പി ടി എം എച്ച് എസ് എസ് താഴേക്കോട് 127 പോയിന്റോടെ രണ്ടാം സ്ഥാനവും ഡി യു എച്ച് എസ് എസ് തൂത 121 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി
യു പി സംസ്ക്രതോൽസവത്തിൽ എ എം യു പി എസ് പൂവ്വത്താണി 86 പോയിന്റോടെ ഒന്നാം സ്ഥാനവും എ എം യു പി എസ് എരവിമംഗലം 79 പോയിന്റോടെ രണ്ടാം സ്ഥാനവും എ യു പി എസ് അനമാങ്ങാടും എ യു പി എസ് ചെറുകരയും 74 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .......ഹൈസ്കൂൾ വിഭാഗം സംസ്ക്രതോൽസവത്തിൽ ജി എച്ച് എസ് എസ് ആനമങ്ങാട് 83 പോയിന്റോടെ ഒന്നാം സ്ഥാനവും ജി എച്ച് എസ്സ് എസ് കുന്നക്കാവ് 72 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എച് എസ് എസ് ആലിപറമ്പ് 53 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി
എൽ പി അറബിക് വിഭാഗത്തിൽ ജി എൽ പി എസ് കുന്നക്കാവ് 41 പോയിന്റോടെ ഒന്നാം സ്ഥാനവും എ എം എൽ പി എസ് ചെറുകര 36 പോയിന്റോടെ രണ്ടാം സ്ഥാനവും എ എം യു പി എസ് ചേലക്കാട് 33 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .......യു പി അറബിക് വിഭാഗത്തിൽ എ എം യു പി എസ് ചേലക്കാട് 61പോയിന്റോടെ ഒന്നാം സ്ഥാനവും പി ടി എം എച് എസ് താഴേക്കോട് 56 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എച് എസ് എസ് കുന്നക്കാവ് 54 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി

നാള്‍വഴികളിലൂടെ......


നാള്‍വഴികളിലൂടെ...
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മഗത പരിപോഷിപ്പിക്കുന്നതിനായി, സഹവര്‍ത്തിത്വത്തിലൂടെ കുട്ടികളില്‍ പാരസ്പര്യത്തിന്റെ പുതിയ മാനങ്ങള്‍ അടുത്തറിയുന്നതിനായി കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപം കൊടുത്ത കലോത്സവമെന്ന സംരംഭം ഇന്ന് പടര്‍ന്ന് പന്തലിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഭാ പ്രാതിനിധ്യവും
ജനപങ്കാളിത്തവുമുള്ള കലാമാമാങ്കമായി മാറിക്കഴിഞ്ഞിരിക്കുന്നു
2013 ലെ പെരിന്തല്‍മണ്ണ ഉപജില്ലാ കലോല്‍സവത്തന്റെ അരങ്ങ് തൂത DUHSS ലാണെന്ന പ്രഖ്യാപനം വന്നതോടെ തന്നെ എല്ലാനിലക്കും അതിന്റെ വിജയത്തിന് മനസ് സും ശരീരവും അദ്വൈതമാക്കിയുള്ള ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത് . പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.എം.ഇന്ദിര ടീച്ചറുടെ നിയന്ത്രണത്തില്‍ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റേയും പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്തിന്റേയും സബ് ജില്ലയിലെ ഇതര വിദ്യാലയങ്ങളിലെ അധ്യാപകരുടേയും എല്ലറ്റിനുമുപരി കലോത്സവം 2013 നെ ഒരു ദേശോല്‍സവമായി നെഞ്ചിലേറ്റിയ പൊതുസമൂഹത്തിന്റേയും സഹകരണത്തില്‍ സമയബന്ധിതമായിത്തന്നെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനും, കര്‍മ്മ പഥത്തിലെത്തിക്കാനും കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.