എൽ പി ജനറൽ വിഭാഗത്തിൽ എ എൽ പി എസ് പാലൂർ 44 പോയിന്റോടെ ഒന്നാം സ്ഥാനവും പി എച്ച് എസ് എസ് പെരിന്തൽമണ്ണ 41 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എം എൽ പി എസ് തൂത 39 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി ......യു പി ജനറൽ വിഭാഗത്തിൽ എ യു പി എസ് ആനമങ്ങാട് ഒന്നാം സ്ഥാനവും എ എം യു പി എസ് ചേലക്കാട് രണ്ടാം സ്ഥാനവും പി എച് എസ് എസ് പെരിന്തൽമണ്ണ, എ എം യു പി എസ് എരവിമംഗലം എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി...... ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ജി എച്ച് എസ് എസ് ആനമങ്ങാട് 134 പോയിന്റോടെ ഒന്നാം സ്ഥാനവും പി ടി എം എച്ച് എസ് എസ് താഴേക്കോട് 127 പോയിന്റോടെ രണ്ടാം സ്ഥാനവും ഡി യു എച്ച് എസ് എസ് തൂത 121 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി
യു പി സംസ്ക്രതോൽസവത്തിൽ എ എം യു പി എസ് പൂവ്വത്താണി 86 പോയിന്റോടെ ഒന്നാം സ്ഥാനവും എ എം യു പി എസ് എരവിമംഗലം 79 പോയിന്റോടെ രണ്ടാം സ്ഥാനവും എ യു പി എസ് അനമാങ്ങാടും എ യു പി എസ് ചെറുകരയും 74 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .......ഹൈസ്കൂൾ വിഭാഗം സംസ്ക്രതോൽസവത്തിൽ ജി എച്ച് എസ് എസ് ആനമങ്ങാട് 83 പോയിന്റോടെ ഒന്നാം സ്ഥാനവും ജി എച്ച് എസ്സ് എസ് കുന്നക്കാവ് 72 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എച് എസ് എസ് ആലിപറമ്പ് 53 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി
എൽ പി അറബിക് വിഭാഗത്തിൽ ജി എൽ പി എസ് കുന്നക്കാവ് 41 പോയിന്റോടെ ഒന്നാം സ്ഥാനവും എ എം എൽ പി എസ് ചെറുകര 36 പോയിന്റോടെ രണ്ടാം സ്ഥാനവും എ എം യു പി എസ് ചേലക്കാട് 33 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .......യു പി അറബിക് വിഭാഗത്തിൽ എ എം യു പി എസ് ചേലക്കാട് 61പോയിന്റോടെ ഒന്നാം സ്ഥാനവും പി ടി എം എച് എസ് താഴേക്കോട് 56 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എച് എസ് എസ് കുന്നക്കാവ് 54 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി

ഇന്നലെകളിലേക്ക്...


ഇന്നലെകളിലേക്ക് ….........

1976 ജൂണ്‍ 1, പില്‍ക്കാലകേരള വിദ്യാഭ്യാസ ചരിത്രത്തില്‍ പ്രത്യേകിച്ച് വള്ളുവനാടിന്റെ സാമൂഹ്യ വിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണ ലിഖിതമായി മാറിയ,കാലിടറിയിരുന്ന കാലത്തിന്റെ പദനിസ്വനങ്ങള്‍
കേട്ട അക്ഷര കേദാരം,തൂത ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി വിദ്യാലയത്തിന്റെ സമാരംഭം.
കാലത്തിന്റെ അനിവാര്യ സ്പന്ദനം തൊട്ടറിഞ്ഞ്,അക്ഷരങ്ങളും അറിവുകളും മാറുന്ന കാലത്തിന് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവില്‍ നിന്നാണ് എഴുപതുകളുടെ മധ്യത്തോടെ തൂതയിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാഭ്യാസ തല്‍പരര്‍ ചേര്‍ന്ന് അസാസുല്‍ ഇസ്ലാം എന്ന പേരില്‍ സംഘടനക്ക് രൂപം കൊടുക്കുന്നതും അതിന്റെ കീഴില്‍ ഒരു വിദ്യാലയമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതും.


അനുഭവങ്ങളുടെ നാള്‍വഴികളില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളേയും പ്രതിസന്ധികളേയും വെല്ലുവിളികളേയും നിശ്ചയ ദാര്‍ഢ്യത്തോടെ ഇച്ഛാശക്തിയോടെ അതിജയിച്ച്
സുവ്യക്തലക്ഷ്യങ്ങളിലേക്കുള്ള യാത്ര ഇപ്പോഴും അഭംഗുരം തുടരുകയാണ്.
സമ്പത്തു കൊണ്ടും സഹകരണം കൊണ്ടും സാന്നിധ്യം കൊണ്ടും ഈ മഹദ് സംരംഭത്തിന്റെ സ് തുത്യര്‍ഹ വിജയത്തില്‍ പങ്കാളികളായവര്‍ ഏറെയുണ്ട്.  
അതില്‍ പലരും
ഇന്ന് നമ്മോടൊപ്പം ഇല്ല. എങ്കിലും എല്ലാവരേയും നല്ല മനസ്സോടെ നന്മ മനസ്സോടെ സ്മരിക്കുന്നു.