എൽ പി ജനറൽ വിഭാഗത്തിൽ എ എൽ പി എസ് പാലൂർ 44 പോയിന്റോടെ ഒന്നാം സ്ഥാനവും പി എച്ച് എസ് എസ് പെരിന്തൽമണ്ണ 41 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എം എൽ പി എസ് തൂത 39 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി ......യു പി ജനറൽ വിഭാഗത്തിൽ എ യു പി എസ് ആനമങ്ങാട് ഒന്നാം സ്ഥാനവും എ എം യു പി എസ് ചേലക്കാട് രണ്ടാം സ്ഥാനവും പി എച് എസ് എസ് പെരിന്തൽമണ്ണ, എ എം യു പി എസ് എരവിമംഗലം എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി...... ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ജി എച്ച് എസ് എസ് ആനമങ്ങാട് 134 പോയിന്റോടെ ഒന്നാം സ്ഥാനവും പി ടി എം എച്ച് എസ് എസ് താഴേക്കോട് 127 പോയിന്റോടെ രണ്ടാം സ്ഥാനവും ഡി യു എച്ച് എസ് എസ് തൂത 121 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി
യു പി സംസ്ക്രതോൽസവത്തിൽ എ എം യു പി എസ് പൂവ്വത്താണി 86 പോയിന്റോടെ ഒന്നാം സ്ഥാനവും എ എം യു പി എസ് എരവിമംഗലം 79 പോയിന്റോടെ രണ്ടാം സ്ഥാനവും എ യു പി എസ് അനമാങ്ങാടും എ യു പി എസ് ചെറുകരയും 74 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .......ഹൈസ്കൂൾ വിഭാഗം സംസ്ക്രതോൽസവത്തിൽ ജി എച്ച് എസ് എസ് ആനമങ്ങാട് 83 പോയിന്റോടെ ഒന്നാം സ്ഥാനവും ജി എച്ച് എസ്സ് എസ് കുന്നക്കാവ് 72 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എച് എസ് എസ് ആലിപറമ്പ് 53 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി
എൽ പി അറബിക് വിഭാഗത്തിൽ ജി എൽ പി എസ് കുന്നക്കാവ് 41 പോയിന്റോടെ ഒന്നാം സ്ഥാനവും എ എം എൽ പി എസ് ചെറുകര 36 പോയിന്റോടെ രണ്ടാം സ്ഥാനവും എ എം യു പി എസ് ചേലക്കാട് 33 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .......യു പി അറബിക് വിഭാഗത്തിൽ എ എം യു പി എസ് ചേലക്കാട് 61പോയിന്റോടെ ഒന്നാം സ്ഥാനവും പി ടി എം എച് എസ് താഴേക്കോട് 56 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എച് എസ് എസ് കുന്നക്കാവ് 54 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി

കലോല്‍സവം 2013


  

 ഉപജില്ലാ കലോല്‍സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:

ഈ മാസം 25,26,27 തിയ്യതികളിലായി തൂത duhss ല്‍നടത്തുന്ന പെരിന്തല്‍മണ്ണ ഉപജില്ലാ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
     കലോല്‍സവത്തോടനുബന്ധിച്ച് 23ന് 3 മണിക്ക് സാംസ്കാരിക ഘോഷയാത്ര നടത്തും.23ന് 2 മണി മുതല്‍ രജിസ് ട്രേഷന്‍ തുടങ്ങും.
                      20 വേദികളിലായി 3005 വിദ്യാര്‍ത്ഥികളാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.ഇതില്‍ 1893 പെണ്‍കുട്ടികളും 1112 ആണ്‍കുട്ടികളും ഉണ്ടായിരിക്കും. 70 വിദ്യാലയങ്ങളാണ് പങ്കെടുക്കുന്നത്.
മൊത്തം 321 ഇനങ്ങളിലാവും മല്‍സരം ഉണ്ടാവുക.
         25 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട നഗരകാര്യ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി ശ്രീ മഞ്ഞളാം കുഴി അലി കലോല്‍സവം ഉല്‍ഘാടനം ചെയ്യും. മുന്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്ത് സൂപ്പി അധ്യക്ഷത വഹിക്കുന്നയോഗത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസി‍‍ഡന്റ് P.K.അബൂബക്കര്‍ ഹാജി,മുന്‍. MLA വി .ശശി കുമാര്‍,പഞ്ചായത്ത് പ്രസി‍‍ഡന്റ് അലി അക്ബര്‍തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.സമാപന സമ്മേളനം 27 ന് വൈകീട്ട് നടക്കും.പഞ്ചായത്ത് പ്രസി‍‍ഡന്റ് അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും.AEO V M ഇന്ദിരടീച്ചര്‍ സമ്മാന ദാനം നിര്‍വ്വഹിക്കും. പെരിന്തല്‍മണ്ണയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍
സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ.റഹ് മത്തുള്ള ,കണ്‍വീനര്‍ വി.എം.മുഹമ്മദ്,.AEO  ഇന്ദിരടീച്ചര്‍,
പബ്ളിസിറ്റി കണ്‍വീനര്‍ ബഷീര്‍ ചെര്‍പ്പുളശ്ശേരി,ചെയര്‍മാന്‍ സത്താര്‍ ആനമങ്ങാട് സ്റ്റാഫ് സെക്രട്ടറി വേണുഗോപാല്‍ ,ടി.കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

   









കലോല്‍സവം 2013

കലയുടെ ഈറ്റില്ലമായ പെരിന്തല്‍മണ്ണ ഉപജില്ലയിലെ വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് പ്രതിഭകള്‍ മാറ്റുരക്കുന്ന കലോല്‍സവം 2013 ഒരു ജനതതിയുടെ തന്നെ ജീവത്സപന്ദനമായി ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. 'സ്പന്ദനം' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ബ്ളോഗ് ആ ജീവത്സപന്ദനത്തിന്റെ അനുരണനം മാത്രം.
കലോത്സവം 2013 ന്റെ ഈ ധന്യ മുഹൂര്‍ത്തത്തില്‍ നാമിവിടെ ഒന്നിക്കുമ്പോള്‍ അത് വര്‍ത്തമാന കാലത്തിന്റെ അനിവാര്യയും കാലാതിവര്‍ത്തിയായേക്കാവുന്ന ധന്യ നിമിഷങ്ങളുടെ സാക്ഷാല്‍ക്കാരവുമാകുന്നു.


തൂത DUHSS ന്റെ ഒരു വിളിപ്പാടകലെ പ്രകൃതിഭംഗിയുടെ രംഗാവിഷ്കാരമെന്നോണം ,കല്ലിനോടും പുല്ലിനോടും കിന്നാരം പറഞ്ഞൊഴുകുന്ന തൂതപ്പുഴയുടെ രമ്യ മാനസം ഈ കലാസ്പന്ദനത്തിന്റെ സത്യ സാക്ഷ്യമാവുക കൂടി ചെയ്യുമ്പോള്‍ സ്പന്ദനം അക്ഷരാര്‍ത്ഥത്തില്‍ കലയുടെ ഹൃദയത്തുടിപ്പായി,ജീവിത താളമായി മാറുന്നു.
നവംബര്‍ 25,26,27 തിയ്യതികളിലായി
  നടക്കുന്ന കലോല്‍സവത്തിലേക്ക് ഇനി ശേഷിക്കുന്നത് ദിനരാത്രങ്ങള്‍ മാത്രം.സ്നിഗ്ധപ്രകൃതിയുടെ അനുഗ്രഹാശിസ് സുകളോടെ വേദികള്‍ സജീവമാകുമ്പോള്‍ ,നൂപുരധ്വനികളാല്‍ ലാസ്യമയമാവുമ്പോള്‍,ഭാവനാ വൈവിധ്യത്താല്‍ രചനകള്‍ വ്യതിരിക്തമാകുമ്പോള്‍, ഭാവലയ താളങ്ങളാല്‍ സംഗീതം അമരമൊഴികളാകുമ്പോള്‍ 'സ്പന്ദനം' ചരിത്രപരമായ കര്‍ത്തവ്യ ബോധത്തോടെ നിങ്ങളോടൊപ്പം......